Timezone: +00:00
Event:Wikimedians of Kerala/Monthly Meetup/September 2023
Wikimedians of Kerala/Monthly Meetup/September 2023
Organized by: Gnoeee
Start and end time
14:45, 9 September 2023 to 15:45, 9 September 2023
Location
Online event
8 participants
Main page | About | Members | Events | Meetups | Assets | Projects | Funds | Newsletter | Collaborations | Reports | FAQ |
പ്രതിമാസ യോഗം സെപ്റ്റംബർ 2023
editവിക്കിപീഡിയയിലും ഇതര അനുബന്ധ വിക്കിമീഡിയ സംരഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഒരു ഓൺലൈൻ യോഗം വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച ഓൺലൈൻ ആയി നടത്തുന്നു.
വിശദാംശങ്ങൾ
edit- തീയതി: 9 സെപ്റ്റംബർ 2023
- സമയം: വൈകുനേരം 08:15 മുതൽ 09:15 വരെ
അജണ്ട
edit- TTT പരിപാടി
- ഭാവി പരിപാടികൾ
പങ്കെടുത്തവർ
edit- Jinoy
- Irshad P P
- Vishnu M
- Fuad Jaleel
- Erfan Ebrahim
- Manoj K
- Rajesh Odayanchal
- Akhil
- Shaji Arikkad
- Muhammed Yaseen
- Shanavas K
- Vijayan Rajapuram
ചർച്ച
edit- എറണാകുളത്ത് സിഐഎസ്-എ2കെയും വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പും ചേർന്ന് നടത്തുന്ന ട്രെയിൻ ദ ട്രെയിനർ പരിപാടിയെകുറിച്ച് മറ്റ് അനുബന്ധ പദ്ധതികളെക്കുറിച്ചും ചർച്ച നടന്നു.
- മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഓണവും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വിവരങ്ങളും ചേർക്കുന്ന വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതിയെ കുറിച്ച് സംസാരിച്ചു.
- മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം നടത്തുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു. വിക്കിസംഗമോത്സവം നടത്തുന്നതിനുവേണ്ടി വിക്കിസമൂഹത്തിൽനിന്ന് അഭിപ്രയങ്ങൾ അറിയുന്നതിനുവേണ്ടി വിക്കിയിൽ ചർച്ചചെയ്ത് വേണ്ട നടപടികൾ തീരുമാനിക്കാൻ യോഗത്തിൽ ധാരണയായി. - ചർച്ച ഇവിടെ മലയാളം വിക്കിയിൽ
- എല്ലാ മാസവും ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നത് നല്ലതെന്നും എല്ലാ മാസവും ഇതുപോലെ ഒരു മീറ്റിംഗ് കൂടാമെന്നും യോഗത്തിൽ തീരുമാനിച്ചു.
- ഇപ്പോൾ നടക്കുന്ന വിക്കി ഇന്ത്യയിലെ സ്മാരകങ്ങളെ സ്നേഹിക്കുന്നു 2023 എന്ന വാർഷിക ഫോട്ടോഗ്രാഫിക് മത്സരത്തെ കുറിച്ച് യോഗത്തിൽ സംസാരിച്ചു.
- ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് യോഗം അവസാനിപ്പിച്ചു.