Fundraising 2012/Translation/Isaac appeal

This page is a translated version of the page Fundraising 2012/Translation/Isaac appeal and the translation is 100% complete.

 

  • ദയവായി വായിക്കുക: വിക്കിപീഡിയ ഉപയോക്താവ് ഐസാക്ക് കോസ്ഗേയുടെ
    വ്യക്തിപരമായ അഭ്യർത്ഥന

Appeal

വിക്കിപീഡിയ ഉപയോക്താവ് ഐസാക്ക് കോസ്ഗേ പറയുന്നു

വിജ്ഞാനം എല്ലാവർക്കുമുള്ളതാണ്, ഇന്റർനെറ്റ് പ്രാപ്യത ഇല്ലാത്തവർക്കടക്കം. ഇന്ന് കെനിയയിലെ മിക്ക വിദ്യാലയങ്ങളിലും കമ്പ്യൂട്ടറുകളുണ്ട്. എങ്കിലും പലയിടത്തും ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല, പ്രത്യേകിച്ചും രാജ്യത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ.

ഒരു വിക്കിപീഡിയ സന്നദ്ധസേവകൻ എന്ന നിലയ്ക്ക് എന്റെ പ്രധാന സംഭാവന എന്നത് വിക്കിപീഡിയയുടെ ഓഫ്ലൈൻ പതിപ്പ് വിതരണം ചെയ്യുക എന്നതാണ്. വിക്കിപീഡിയയുടെ ടെക്സ്റ്റ് മാത്രമുള്ള ഈ പതിപ്പ് ഇന്റർനെറ്റ് ലഭ്യത ഇല്ലെങ്കിലും ഉപയോഗിക്കാനാവും.

സി.ഡികളും യു.എസ്.ബി സ്റ്റിക്കുകളും പ്രൊജെക്ടറും കയ്യിലേന്തി, പൊതു ബസ്സുകളിലും ടാക്സികളിലും സഞ്ചരിച്ച്, ഞാനും എന്റെ സുഹൃത്തുക്കളും കെനിയയിലാകമാനമുള്ള വിദ്യാലയങ്ങൾ സന്ദർശിക്കുന്നു.

ഞങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറിൽ വിക്കിപീഡിയ ഇൻസ്റ്റോൾ ചെയ്യുകയും ഈ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അദ്ധ്യാപകർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. എന്നിട്ട് പ്രൊജക്റ്റർ ഉപയോഗിച്ച് വിദ്യാലയത്തിലെ എല്ലാവർക്കുമായി ഒരു പ്രദർശനം നടത്തുകയും വിക്കിപീഡിയയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയും ചെയ്യുന്നു.

ഈ പദ്ധതി കെനിയയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും കെനിയയിലെ വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുന്നുവെന്നും അദ്ധ്യാപകർ പറയുന്നു. കുട്ടികളും എല്ലായ്പ്പോഴും ആവേശഭരിതരായിരുന്നു, അവർ ഞങ്ങളുടെ ചെയ്തികൾക്ക് നന്ദി പറയുകയും ചെയ്യുന്നു.

വിക്കിപീഡിയയും ചില ദിർഘവും പൊടിനിറഞ്ഞതുമായ ബസ് യാത്രകളും മൂലം ഒരു തലമുറക്കു മൊത്തം ലോകത്തെ ഏറ്റവും വിശാലമായ വിജ്ഞാനകോശം ലഭ്യമായിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് എന്റെ ജീവിതത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും മഹത്തായ കാര്യം.

വിക്കിപീഡിയയ്ക്ക് സംഭാവന നൽകുമ്പോൾ താങ്കൾ ലോകം മാറ്റിമറിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു.

ഐസാക്ക് കോസ്ഗേ
വ്യവസായ വിദ്യാർത്ഥി, വിക്കിപീഡിയ സന്നദ്ധസേവകൻ