ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്/സാങ്കേതിക കൂടിയാലോചനകൾ 2024

This page is a translated version of the page Indic MediaWiki Developers User Group/Technical Consultations 2024 and the translation is 100% complete.

പശ്ചാത്തലം

ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക സംഭാവകരുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും, ഇൻഡിക് വിക്കിമീഡിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമായി ഇൻഡിക്ക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ് വിവിധ വർക്ക്ഷോപ്പുകൾ (ഓൺലൈനും, വ്യക്തിഗതമായി) ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നു. മുൻകാലങ്ങളിൽ നടത്തിയ പരിപാടികളിൽ ഡവലപ്പർമാരോ എഡിറ്റർമാരോ (അൺകോൺഫറൻസ് ശൈലിയിൽ) ഈ പരിപാടിയിൽ ഹാക്കത്തോണിൽ ഏറ്റെടുത്ത പ്രശ്നങ്ങൾ താത്കാലികമായി നിർദ്ദേശിച്ചിരുന്നു. ഇതിന് അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും, ഇത് പലപ്പോഴും പുതുമുഖങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തേക്കാം. കൂടാതെ, ഇൻഡിക് വിക്കി സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന സാങ്കേതിക വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയില്ലാത്തതിനാൽ അവ പരിഹരിക്കുന്നതിന് പ്രത്യേക പരിപാടികൾ ആരംഭിക്കുന്നത് ബുദ്ധിമുട്ടാക്കും. ഈ രണ്ട് വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന്, 2024-ലെ വാർഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചനകൾ പരീക്ഷിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.

ഉദ്ദേശ്യം

ആരംഭത്തിൽ നാലോ അഞ്ചോ കമ്മ്യൂണിറ്റികൾ അഭിമുഖീകരിക്കുന്ന സാങ്കേതിക വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ച് പ്രാഥമികമായി നന്നായി മനസ്സിലാക്കുകയും, അവരുടെ വെല്ലുവിളികളും ആവശ്യങ്ങളും ഉയർത്തിക്കാട്ടുക, അവ ഉപയോഗിക്കുക എന്നതാണ് ഈ കൂടിയാലോചനകളുടെ ലക്ഷ്യം.

  1. വർക്ക്ഷോപ്പുകളിലും ഹാക്കത്തോണുകളിലും ഏറ്റെടുക്കേണ്ട ചുമതലകൾ
  2. വലിയ വെല്ലുവിളികൾക്കായി നിർദ്ദിഷ്ട സംരംഭങ്ങൾ (പ്രധാന ഉപകരണ നിർമ്മാണം പോലുള്ളവ) ആസൂത്രണം ചെയ്യുക.

പ്രക്രിയയുടെ അവസാനത്തോടെ ഞങ്ങൾ ആഗ്രഹിക്കുന്നത്:

  1. ഇൻഡിക് ഭാഷാ വിക്കിമീഡിയ പദ്ധതികളിലെ പ്രധാന സാങ്കേതിക വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കുകയും അവ രേഖപ്പെടുത്തുക.
  2. ഉള്ളടക്ക സംഭാവകരുടെ സാങ്കേതിക ആവശ്യങ്ങൾ മനസിലാക്കുകയും, സാങ്കേതിക വ്യാപനത്തിലൂടെയും വികസന പ്രവർത്തനങ്ങളിലൂടെയും അവ അഭിസംബോധന ചെയ്യുക.

സമയരേഖ

ഘട്ടം നിശ്ചിത സമയം (കണക്കാക്കൽ) തൽസ്ഥിതി ഫലം/കുറിപ്പുകൾ
പൈലറ്റ് കമ്മ്യൂണിറ്റികളിൽ തീരുമാനം 15 മേയ് 2024   ചെയ്തു ഈ പറയുന്ന ആറ് കമ്മ്യൂണിറ്റികൾ പ്രാരംഭ ഘട്ടത്തിൽ തീരുമാനിച്ചിട്ടുണ്ട്: ml, or, pa, te, gu & ta.
ഇടനിലക്കാരുമായി ബന്ധപ്പെടുകയും സ്ഥിരീകരിക്കുകയും ചെയ്യുക 30 ജൂൺ 2024   ചെയ്തു സ്ഥിരീകരിച്ച കമ്മ്യൂണിറ്റികൾ: or, te, gu, pa, ml
ബുദ്ധിപരമായ പ്രക്രിയ/ഘട്ടങ്ങൾ രൂപപ്പെടുത്തുക 15 ജൂൺ 2024   ചെയ്തു
ഇടനിലക്കാർ + പങ്കാളികൾ ഓൺബോർഡിംഗ് വിളികൾ 30 ജൂൺ 2024   ചെയ്തു
ഘട്ടം 1: സർവേ ചോദ്യാവലി അന്തിമമാക്കുക (മെറ്റാവിക്കി & ഫോം) 31 ജൂലൈ 2024   ചെയ്തു
ഘട്ടം 1: സർവേയും ലോഞ്ചും വിവർത്തനം ചെയ്യുക 7 ഓഗസ്റ്റ് 2024
ഘട്ടം 1: സർവേ അവസാനിക്കുന്നു 22 സെപ്റ്റംബർ 2024
ഘട്ടം 1: സർവേ റിപ്പോർട്ട് 6 ഒക്ടോബർ 2024
ഘട്ടം 2: ഒന്നാം കൺസൾട്ടേഷൻ വിളി 30 ഒക്ടോബർ 2024
ഘട്ടം 2: രണ്ടാം കൺസൾട്ടേഷൻ വിളി 15 നവംബർ 2024
വിവരങ്ങളും കരട് റിപ്പോർട്ടും ഏകീകരിക്കുക 30 നവംബർ 2024
റിപ്പോർട്ടിൻറെ പ്രതികരണവും അന്തിമരൂപം നൽകലും 15 ഡിസംബർ 2024

സമൂഹങ്ങൾ

സമൂഹം കമ്മ്യൂണിറ്റി മധ്യസ്ഥൻ ഉപയോക്തൃ ഗ്രൂപ്പിന്റെ മധ്യസ്ഥൻ
മലയാളം User:Gnoeee KCVelaga
ഒഡിയ User:Chinmayee Mishra Nivas10798
പഞ്ചാബി User:Kuldeepburjbhalaike Nivas10798
തെലുഗു User:Pavan santhosh.s Nivas10798
ഗുജറാത്തി User:Dsvyas KCVelaga


ഘട്ടം 1

സർവേ ചോദ്യാവലി

ഫലകങ്ങൾ
ഉദാഹരണങ്ങൾ: Infobox person, Class, Maplink
  • താങ്കളുടെ വിക്കിയിൽ താങ്കൾ വിക്കി ഫലകങ്ങൾ ഉപയോഗിക്കുന്നുണ്ടോ?/(താങ്കൾക്ക് പരിചിതമാണോ വിക്കി ഫലകങ്ങൾ)
  • താങ്കൾ വിക്കിലേക്ക് സംഭാവന ചെയ്യുമ്പോൾ താങ്കൾ ഏതുതരം ഫലകങ്ങളാണ് ഉപയോഗിക്കുന്നത്?
  • താങ്കൾ വിക്കി പ്രോജക്റ്റിലേക്ക് സംഭാവന ചെയ്യുമ്പോൾ നിലവിലെ ഫലകങ്ങളിൽ താങ്കൾക്ക് എന്തെങ്കിലും വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടോ?
  • കുറഞ്ഞത് മൂന്ന് ഫലകങ്ങൾ താങ്കൾ ഉപയോഗിക്കുമ്പോൾ നേരിട്ട വെല്ലുവിളി വിവരിക്കുക
  • താങ്കളുടെ സങ്കൽപ്പത്തിൽ മികച്ച രീതിയിൽ വിക്കി ഫലകങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാനാകും?
  • ഇറക്കുമതി ചെയ്യാത്തതോ ഇതുവരെ സൃഷ്ടിക്കപ്പെടാത്തതോ ആയ ഏതെങ്കിലും ഫലകങ്ങൾ താങ്കളുടെ വിക്കി പ്രോജക്റ്റിൽ ഉണ്ടായിരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
ഉപകരണങ്ങളും ഉപയോക്തൃ സ്ക്രിപ്റ്റുകളും
ഉദാഹരണങ്ങൾ: Video2Commons, PetScan,Wikisource Export, WikiFile transfer, BookReader
  • താങ്കളുടെ പ്രോജക്റ്റിൽ താങ്കൾ ഉപകരണങ്ങളോ സ്ക്രിപ്റ്റുകളോ ഉപയോഗിക്കുന്നുണ്ടോ?
  • ഉണ്ടെങ്കിൽ, ഈ ടൂളുകളും/സ്ക്രിപ്റ്റുകളും താങ്കൾ എവിടെയാണ് ഉപയോഗിക്കുന്നത്?
  • താങ്കൾ പൊതുവായി ഉപയോഗിക്കുന്ന കുറച്ച് ടൂളുകളുടെ പേരുകൾ ദയവായി പങ്കിടുക
  • താങ്കൾ പങ്കിട്ട ഈ ഉപകരണങ്ങളിൽ ഏതെങ്കിലും താങ്കൾക്ക് എന്തെങ്കിലും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ
  • ഉണ്ടെങ്കിൽ, ഈ ഉപകരണങ്ങളുടെ താങ്കളുടെ അനുയോജ്യമായ പ്രവർത്തനവും ഈ ഉപകരണങ്ങൾ ഉപയോഗിച്ച് താങ്കൾ നേരിട്ട വെല്ലുവിളിയും വിവരിക്കുക.
  • വിക്കിമീഡിയയ്ക്ക് പുറത്ത് താങ്കൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ചില ഉപകരണങ്ങളിൽ എന്തൊക്കെയാണ് വിക്കിമീഡിയയ്ക്കായി താങ്കൾക്ക് ആവശ്യമുള്ളതും സഹായകരമാണെന്ന് താങ്കൾ കരുതുന്നത്?

മറ്റുള്ളവ

  • താങ്കളുടെ വിക്കി പ്രോജക്റ്റിലേക്ക് മികച്ച സംഭാവന നൽകാൻ സഹായിക്കുന്ന ഏതെങ്കിലും ഫലകങ്ങൾ/ടൂൾ/യന്ത്രം എന്നിവയെ കുറിച്ചുള്ള ആശയങ്ങൾ താങ്കൾക്കുണ്ടോ?
  • അതിന്റെ പ്രവർത്തന പ്രക്രിയ എങ്ങനെയായിരിക്കമെന്നാണ് താങ്കൾ സങ്കൽപ്പിക്കുന്നത്?
  • ഈ പുതിയ ഫലകം/ടൂൾ/യന്ത്രത്തിന് പരിഹരിക്കാൻ സഹായിക്കുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
  • പ്രവർത്തിക്കാൻ ഞങ്ങൾ സന്നദ്ധ ഡെവലപ്പർമാരെ അനുവദിക്കുകയാണെങ്കിൽ, താങ്കൾക്ക് മനസ്സിരുത്തി അവരെ മനസ്സിലാക്കാൻ സഹായിക്കാൻ താൽപ്പര്യമുണ്ടോ?

ഫബ്രിക്കേറ്റർ

  • ഫാബ്രിക്കേറ്ററിനെ കുറിച്ച് താങ്കൾക്ക് അറിയാമോ? ഉണ്ടെങ്കിൽ, ബഗുകൾ റിപ്പോർട്ടുചെയ്യാനോ ഫീച്ചറുകൾ അഭ്യർത്ഥിക്കാനോ താങ്കൾ അത് ഉപയോഗിക്കുന്നുണ്ടോ?