ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 28 (തിങ്കൾ 06 ജൂലൈ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
പ്രശ്നങ്ങൾ
- സ്കോർ എക്സ്റ്റൻഷൻ ഇപ്പോൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ പ്രശ്നമാണ് ഇതിന് കാരണം. സുരക്ഷാ പ്രശ്നം പരിഹരിക്കപ്പെട്ടാൽ ഉടൻ തന്നെ ഇത് വീണ്ടും പ്രവർത്തനക്ഷമമാകും. [1]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 7 ജൂലൈ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 8 ജൂലൈ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 9 ജൂലൈ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
- അബ്സ്ട്രാക്റ്റ് വിക്കിപീഡിയ ഒരു പുതിയ വിക്കിമീഡിയ പദ്ധതിയാണ്. വിവിധ ഭാഷകളിൽ എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഭാഷ-സ്വതന്ത്ര വിവരങ്ങൾ ഇത് ശേഖരിക്കും. ഇത് വിക്കിഡാറ്റയിൽ നിർമ്മിക്കുന്നു. ഈ പേര് പ്രാഥമികമാണ്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ കഴിയും. [2]
- iOS വിക്കിപീഡിയ അപ്ലിക്കേഷൻ ഡവലപ്പർമാർ പുതിയ പരീക്ഷണ ഉപകരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങൾ ഒരു ഐഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ സർവേയിൽ പങ്കെടുത്തുകൊണ്ട് അവരെ സഹായിക്കാനാകും.
- ഉപയോക്തൃ ഒപ്പുകൾക്കായുള്ള ചില നിയമങ്ങൾ ഉടൻ നടപ്പിലാക്കും. ലിന്റ് പിശകുകൾ, അസാധുവായ HTML എന്നിവ ഉപയോക്തൃ ഒപ്പുകളിൽ മേലിൽ അനുവദിക്കില്ല. Nested substitution അനുവദിക്കില്ല. നിങ്ങളുടെ ഉപയോക്തൃ പേജ്, ഉപയോക്തൃ സംവാദ പേജ് അല്ലെങ്കിൽ ഉപയോക്തൃ സംഭാവനകളിലേക്കുള്ള ഒരു ലിങ്ക് എന്നിവ ആവശ്യമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഒപ്പ് പുതിയ നിയമങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാം. പേജിലെ ഉപകരണങ്ങൾക്കോ മറ്റ് വാചകങ്ങൾക്കോ ഒപ്പുകൾ പ്രശ്നമുണ്ടാക്കുന്നതിനാലാണിത്.
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.