വിക്കിമീഡിയ സംഗമോത്സവം, 2021

This page is a translated version of the page Wikimedia Wikimeet India 2021 and the translation is 77% complete.
Outdated translations are marked like this.
വിക്കിമീഡിയ സംഗമോത്സവം, 2021- ഇന്ത്യ
Statusആസൂത്രണം ചെയ്യുന്നു
Beginsഫെബ്രുവരി 19, 2021
Ends21 ഫെബ്രുവരി 2007
Frequencyആദ്യത്തെ ആവർത്തനം
Location(s)ഓൺ‌ലൈനിലാണ് (പ്ലാറ്റ്ഫോം പിന്നീടു പ്രഖ്യാപിക്കും)
Countryവേൾഡ് വൈഡ് വെബ്, ഇന്ത്യയിൽ കേന്ദ്രീകരിച്ചുള്ളത്
Activityകാണുക #ഷെഡ്യൂൾ (ആസൂത്രണം ചെയ്യേണ്ടത് )
Organised byഎ2കെ
Peopleഉപദേഷ്ടാവ്: തൻവീർ ഹസൻ
ബന്ധപ്പെടാനായി ടോക്ക് പേജിലോ ഇമെയിലിലോ പോസ്റ്റു ചെയ്യുക: wmwm(_AT_)cis-india.org
Shortcuts:
WMWM,
WMWMI
വിവരണസഞ്ചയം

ഈ പരിപാടിയുടെ പേജും, അതിന്റെ ഉപപേജുകളും അനുബന്ധ രചനകളും പഠനവും വിലയിരുത്തലും / വിവരണസഞ്ചയം സൂചിപ്പിച്ചിരിക്കുന്ന നിബന്ധനകളും ശൈലികളും പിന്തുടരുന്നു.

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ 2021 ഫെബ്രുവരി 19 മുതൽ 21 വരെ നടത്താനിരിക്കുന്ന A2K ഒരു ഓൺലൈൻ വിക്കിസംഗമമാണ് വിക്കിമീഡിയ വിക്കിസംഗമോത്സവം 2021, ഇന്ത്യ ]]. ഓൺലൈൻ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ മുതലായ വ്യത്യസ്ത ഘടകങ്ങൾ ചേത്ത്, പൂർണ്ണമായും ഓൺലൈനിൽ നടക്കുന്ന വിക്കി സംഗമമായിരിക്കും ഇത്. ( കൃത്യമായ ഷെഡ്യൂൾ ക്രമേണ തയ്യാറാക്കുന്നതാണ്, യഥാർത്ഥ സംഗമദിനത്തിനും ഒരു മാസം മുമ്പ് ഇക്കാര്യം അവതരിപ്പിക്കും. ) പരിപാടി കൂടുതലായും ഇന്ത്യയിലെ വിവിധ വിക്കിമീഡിയ പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും നടക്കുക, ഒരുപക്ഷേ, ഇതിൽ പങ്കെടുക്കുന്നവരിൽ നിരവധിപേർ ഇന്ത്യയിൽ നിന്നുള്ളവരായിരിക്കും. എന്നിരുന്നാലും, സംഗമോത്സവത്തിലെ പങ്കാളിത്തം ഏതെങ്കിലും പ്രത്യേക രാജ്യത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.

ലക്ഷ്യങ്ങൾ

വിക്കിമീഡിയ വിക്കിമീറ്റിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:

  1. ഇന്ത്യയിലും ആഗോളതലത്തിലും വിക്കിമീഡിയക്കാരുടെ വിക്കി പ്രവർത്തനങ്ങളും നേട്ടങ്ങളും അറിയിക്കുക, ആഘോഷിക്കുക.
  2. ഉപകരണങ്ങൾ, ഗാഡ്‌ജെറ്റുകൾ, എഡിറ്റിംങ് മുതലായവയിൽ കൂടി വിക്കി പഠനത്തിനും പങ്കിടലിനും മറ്റുമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം നൽകുക.
  3. വിവിധ വിഷയങ്ങളിൽ അന്തർ-കമ്മ്യൂണിറ്റി ചർച്ചയ്ക്കും ആശയവിനിമയത്തിനും പിന്തുണ നൽകുക.
  4. അമൂർത്ത വിക്കിപീഡിയ, വിക്കിമീഡിയ സ്ട്രാറ്റജി 2030 പോലുള്ള പ്രധാനപ്പെട്ടതും പ്രസക്തവുമായ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലനവും ചർച്ചയും ക്രമീകരിക്കുക ( ഇവ രണ്ട് ഉദാഹരണ വിഷയങ്ങളാണ് )
  5. ഓൺലൈൻ പരിശീലനത്തിന്റെ / വിക്കി-സംഗമോത്സവത്തിന്റെ ഓൺലൈൻ രീതി പര്യവേക്ഷണം ചെയ്യുക, ഭാവിയിലെ ഉപയോഗത്തിനായുള്ള വിശദാംശങ്ങൾ ഉപയോഗിച്ച് പഠനങ്ങൾ രേഖപ്പെടുത്തുക.

എന്തുകൊണ്ട്‌ʔ

വിക്കിമീഡിയ സംഗമോത്സവം 2021 ഇന്ത്യയിലെ വിക്കിമീഡിയക്കാർക്കും വിക്കിമീഡിയ പ്രോജക്റ്റുകളിൽ ഇന്ത്യൻ ഉള്ളടക്കത്തിൽ താൽപ്പര്യമുള്ളവർക്കും ഒരു ഓൺലൈൻ പ്ലാറ്റ്ഫോം നൽകാൻ ശ്രമിക്കുന്നു.

കഴിഞ്ഞ പല വർഷങ്ങളായി ഇന്ത്യയിൽ വിക്കിമീഡിയക്കാർ നടത്തിയ നിരവധി പ്രധാനപ്പെട്ട വിക്കി സംഭവങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. പരിശീലകനെ പരിശീലിപ്പിക്കുക, മീഡിയ വിക്കി പരിശീലനം, വിപുലമായ വിക്കി പരിശീലനം, വിക്കിഡാറ്റ, വിക്കിസോഴ്‌സ് ഇവന്റുകൾ.

കഴിഞ്ഞ ഒരു വർഷമായി, ഞങ്ങൾ പതുക്കെ ഓൺലൈൻ പരിശീലനത്തിലേക്കും വർക്ക് ഷോപ്പുകളിലേക്കും ശ്രദ്ധ തിരിച്ചിരുന്നു. COVID-19 പകർച്ചവ്യാധിയും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഈ മാറ്റത്തിന് ഒരു കാരണമാണെങ്കിലും, ഇത്തരമൊരു സംഗമോത്സവം നടത്താനുള്ള ഒരേയൊരു കാരണം ഇതല്ല. വിക്കിമീഡിയ സംഘമോത്സവത്തിലൂടെ ഓൺ‌ലൈൻ സ്ഥലത്ത് പഠനം / അഭിവാദ്യം / മീറ്റിംഗ് എന്നിവ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

Schedule

Footnotes