ധനസമാഹരണം 2012/പരിഭാഷ/ദാതാക്കളുടെ വിവരങ്ങളടങ്ങിയ താളുകൾ

This page is a translated version of the page Fundraising 2012/Translation/Donor information pages and the translation is 92% complete.
Outdated translations are marked like this.


ആവർത്തിതസംഭാവന റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുക

സ്വതന്ത്രവിജ്ഞാനത്തെ പിന്തുണച്ചുകൊണ്ട് വിക്കിമീഡിയ ഫൗണ്ടേഷന് സംഭാവന നൽകുന്നതിൽ താങ്കൾ അഭിനന്ദനമർഹിക്കുന്നു. പക്ഷേ ചിലപ്പോഴൊക്കെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകാമെന്നും ആവർത്തിച്ചുള്ള സംഭാവന തുടരാൻ സാധിക്കുകയില്ലെന്നും ഞങ്ങൾക്കറിയാം. താങ്കളുടെ തവണകൾ റദ്ദാക്കാനോ മാറ്റം വരുത്താനോ താഴെക്കാണുന്ന നിർദ്ദേശങ്ങൾ പിന്തുടരുക:

പേപാൽ
  • താങ്കളുടെ പേപാൽ അക്കൗണ്ടിൽ ലോഗിൻ ചെയ്തിരിക്കണം, "My Account" കീഴെയുള്ള താങ്കളുടെ പ്രൊഫൈലിൽപ്പോയി "Account info" എന്നതിലും തുടർന്ന് "Preapproved payments" എന്നതിലും ഞെക്കുക.
  • അതിനുശേഷം സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. കൂടുതൽ വിവരങ്ങൾ ഈ കണ്ണിയിൽ ലഭ്യമാണ്. $url.
  • വേണമെങ്കിൽ താങ്കൾക്ക് താഴെക്കാണുന്ന ക്രെഡിറ്റ് കാർഡ് നിർദ്ദേശങ്ങളും പിന്തുടരാവുന്നതാണ്. ഞങ്ങൾക്ക് പേപാൽ സംഭാവനകൾ റദ്ദാക്കാൻ മാത്രമേ സാധിക്കൂ അതിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്നു ദയവായി മനസിലാക്കുക.
ക്രെഡിറ്റ് കാർഡ്
  • താങ്കൾ വരുത്താനുദ്ദേശിക്കുന്ന മാറ്റവും, താഴെക്കാണിച്ചിരിക്കുന്നവ പോലെയുള്ള താങ്കളുടെ യഥാർത്ഥസംഭാവനയുടെ പരമാവധി വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇമെയിൽ giving wikimedia.org എന്ന വിലാസത്തിലയക്കുക:
    • സംഭാവനാരശീതിക്കുവേണ്ടി ഉപയോഗിച്ച ഇമെയിൽ
    • ഉപയോഗിച്ച മുഴുവൻ പേര്
  • മാറ്റം നടപ്പിലാകുന്നത് സ്ഥിരീകരിച്ച് ഒരു ഇമെയിൽ സന്ദേശം താങ്കൾക്ക് ലഭിക്കും.

സംഭാവന ചെയ്യാൻ പ്രശ്നങ്ങളുണ്ടോ

സംഭാവന നൽകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലോ അതിനെക്കുറിച്ച് സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിലോ ദയവായി ഞങ്ങളുടെ $faqlink കാണുക. താങ്കൾക്കിനിയും സംശയങ്ങളുണ്ടെങ്കിലോ ഇടപാടിന്റെ വിശദാംശങ്ങളെക്കുറിച്ച് സഹായമാവശ്യമുണ്ടെങ്കിലോ ദയവായി donate@wikimedia.org വിലാസത്തിൽ ബന്ധപ്പെടുക.

ഈ സൈറ്റ് സുരക്ഷിതമാണോ?
വിക്കിമീഡിയ ഫൗണ്ടേഷന്റെ സംഭാവനാവെബ്സൈറ്റ് അതീവസുരക്ഷിതവും വെരിസൈൻ ട്രസ്റ്റഡ് പിന്തുണയുള്ളതുമാണ്. ഒരു ബാനറിലോ സംഭാവനക്കായുള്ള കണ്ണിയിലോ താങ്കൾ ക്ലിക്ക് ചെയ്താലെത്തുന്നത് ഒരു സുരക്ഷിതസൈറ്റിലേക്കാണ് (എച്ച്.ടി.ടി.പി.എസ്.); എല്ലാ വിവരങ്ങളും രഹസ്യഭാഷയിൽ കൈമാറുകയും ഏറ്റവും ഉയർന്ന വിവരസംരക്ഷണമാനകങ്ങളനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
എന്റെ ഇഷ്ടപ്പെട്ട പണമൊടുക്കൽ രീതി ഇതേവരെ വിക്കിമീഡിയ ഫൗണ്ടേഷൻ സൗകര്യപ്പെടുത്തിയിട്ടില്ല
ക്ഷമിക്കുക, താങ്കളുടെ ഇഷ്ടപ്പെട്ട പണമൊടുക്കൽ രീതി ഇതേവരെ സൗകര്യപ്പെടുത്താൻ ഞങ്ങൾക്കായിട്ടില്ല; ഭാവിധനസമാഹരണങ്ങളിൽ, സംഭാവനക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ കറൻസികളിലും പണമൊടുക്കാനുള്ള സൗകര്യവും നൽകാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കൾ ഏതു രീതിയാണ് പണമൊടുക്കാനായി കൂടുതൽ ഉപയോഗിക്കുന്നതെന്നും താങ്കളുടെ രാജ്യം ഏതാണെന്നും അറിയാൻ ഞങ്ങൾക്ക് താൽപര്യമുണ്ട് - ദയവായി ഈ വിവരങ്ങൾ ഉൾപ്പെടുത്തി, താങ്കളുടെ അഭിപ്രായങ്ങൾ ഇ-മെയിലായി ഞങ്ങൾക്കയക്കുക.
ഈ സൗകര്യം സമീപഭാവിയിൽത്തന്നെ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. തൽക്കാലം, താഴെക്കാണുന്ന കണ്ണി പിന്തുടർന്ന് താങ്കൾക്ക് ഇപ്പോൾ ലഭ്യമായ മറ്റു സൗകര്യങ്ങൾ കാണുക:$waystogiveurl
എന്തുകൊണ്ടാണ് എന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള സംഭാവന നിരസിക്കപ്പെട്ടത്?
താങ്കളുടെ പണമടക്കൽ നിരസിക്കപ്പെടുകയോ കാർഡിന്റെ വിവരങ്ങൾ ഞങ്ങളുടെ സംഭാവനത്താളിൽ രേഖപ്പെടുത്താൻ സാധിക്കാതെ വരുകയോ ആയാൽ, താങ്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിനെ സംബന്ധിക്കുന്ന താഴെക്കാണുന്ന വിവരങ്ങൾ പരിശോധിക്കുക:
  • താങ്കളുടെ ക്രെഡിറ്റ് കാർഡ് അന്താരാഷ്ട ഉപയോഗത്തിനായി പ്രാപ്തമാക്കിയിരിക്കണം. രാജ്യത്തിനകത്ത് മാത്രം ഉപയോഗിക്കാവുന്ന കാർഡുകൾ (ആഭ്യന്തരകാർഡുകൾ) ഇവിടെ സ്വീകരിക്കണമെന്നില്ല.
  • യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗ്രേറ്റ് ബ്രിട്ടൻ, കനേഡിയൻ ക്രെഡിറ്റ് കാർഡുകൾ അതാതു രാജ്യങ്ങളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.
  • എല്ലാ വെർച്വൽ കാർഡുകളും ഇവിടെ സ്വീകരിക്കണമെന്നില്ല. പ്രധാന കാർഡിലെ സുപ്രധാനവിവരങ്ങളെ സംരക്ഷിക്കുന്നതിനായി ആളുകൾ ഓൺലൈൻ വാങ്ങലിനും മറ്റും വെർച്വൽ കാർഡുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഞങ്ങളുടെ സംഭാവനാവിവരങ്ങളുടെ സംസ്കരണം വിദഗ്ദ്ധപിന്തുണയോടെയുള്ളതും അതീവസുരക്ഷിതവുമാണെന്ന് താങ്കൾക്കുറപ്പിക്കാം. അതുകൊണ്ട് താങ്കളുടെ വെർച്വൽ കാർഡ് തിരസ്കരിക്കപ്പെട്ടെങ്കിൽ ദയവായി പ്രധാന ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുക.
  • താങ്കൾ ഒരു ഡെബിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ സുരക്ഷാകോഡ് (സി.വി.വി.) നിർബന്ധമായി നൽകേണ്ടതില്ല. താങ്കളുടെ ഡെബിറ്റ് കാർഡിന് സി.വി.വി. ഇല്ലെങ്കിൽ ആ ഭാഗം വെറുതേവിടുക.
  • Your bank may have flagged the transaction. This is particularly likely if this is the first time you are donating to Wikimedia. Please call your bank and request they unblock future transactions to Wikimedia so that your future donations will be processed.
Why did I get a warning/error certificate while trying to donate?
സാമ്പത്തിക സഹായ സമയത്ത് താങ്കൾ Warning/error Certificate എന്നു കാണുകയാണങ്കിൽ ദയവായി താങ്കൾ പരിഭ്രമിക്കാതിരിക്കൂ. ഇതു താങ്കളുപയോഗിക്കുന്നത് പഴയ വെബ് ബ്രൗസർ ആയതിനാലാവാം. ദയവായി താങ്കളുടെ പഴയ ബ്രൗസർ പുതുക്കുകയോ മറ്റൊരു ബ്രൗസർ ഉപയോഗിക്കുകയോ ചെയ്യുക. എന്നിട്ടൂ പ്രശ്നത്തിന് പരിഹാരമായില്ലങ്കിൽ ദയവയി ഞങ്ങൾക്ക് ഇമെയിൽ അയക്കുക donate@wikimedia.org

തിരികെ നൽകൽ നയം

ഏതെങ്കിലും കാരണവശാൽ താങ്കളുടെ സംഭാവന തിരിച്ചു വാങ്ങണമെന്നുണ്ടെങ്കിൽ, ദയവായി donate@wikimedia.org എന്ന വിലാസത്തിൽ ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളുടെ പണം തിരികെനൽകുന്നതിനായി താഴെക്കാണുന്ന വിവരങ്ങൾ ആവശ്യമുണ്ട്:

  • സംഭാവന നൽകിയ തിയതി (എല്ലാ തിരികെ നൽകൽ അപേക്ഷകളും സംഭാവന നൽകി 90 ദിവസത്തിനുള്ളിൽ നൽകേണ്ടതാണ്)
  • സംഭാവന നൽകിയ തുക (10,000 അമേരിക്കൻ ഡോളറിനു മേലെയുള്ള തുകകളെ വൻസംഭാവനയായി കണക്കാക്കുന്നു. ഇവക്കുമേൽ ഫൗണ്ടേഷനും ദാതാവും തമ്മിലുള്ള ഗ്രാന്റ് കരാർ ബാധകമാണ്)
  • മുഴുവൻ പേര്
  • ഉപയോഗിച്ച പണമൊടുക്കൽ രീതി (ക്രെഡിറ്റ് കാർഡ്, ബാങ്ക് കൈമാറ്റം, ഇ-വോലറ്റ്, . . .)
  • രാജ്യം
  • തിരികെ വാങ്ങുന്നതിനുള്ള കാരണം

ചില പണമൊടുക്കൽ രീതികൾ പണം തിരികെ നൽകുന്നത് പിന്തുണക്കുന്നില്ല, അല്ലെങ്കിൽ പണമൊടുക്കിയ രീതി (കാർഡ്) തന്നെ തിരിച്ചുവാങ്ങുന്നതിനും ഉപയോഗിക്കണമെന്ന നിബന്ധനയുണ്ട്, ആയതിനാൽ താങ്കളുടെ പണം തിരികെ നൽകുന്നതിന് കുടുതൽ വിവരങ്ങൾ ആവശ്യമുണ്ട്. എല്ലാ തിരികെ നൽകലുകളും പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്കരണസമയം പണമൊടുക്കൽ രീതിക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.

സംയുക്തസംഭാവനകൾ

സംയുക്തസംഭാവനകൾ മഹത്തായതും, വിക്കിമീഡിയ ഫൗണ്ടേഷനിലേക്കുള്ള നിങ്ങളുടെ സംഭാവനകളെ പലമടങ്ങ് വർദ്ധിപ്പിക്കാനുതകുന്നതുമാണ്. ധാരാളം കമ്പനികൾ സംയുക്തസംഭാവനകളിലൂടെ അവരുടെ ജീവനക്കാരുടെ പരോപകാരപ്രവണതയെ പിന്തുണക്കുന്നു. താങ്കളുടെ സ്ഥാപനത്തിന് ഉണ്ടായിരിക്കാവുന്ന സംയുക്തസംഭാവനാപദ്ധതിയിലൂടെ താങ്കളുടെ സംഭാവനാതുക, പ്രത്യേകിച്ചൊരു ചെലവുമില്ലാതെ കൂട്ടാൻ സാധിക്കും. താങ്കളുടെ എച്ച്.ആർ. വകുപ്പുമായി ബന്ധപ്പെട്ട് വിക്കിമീഡിയ ഫൗണ്ടേഷന് താങ്കൾ നൽകുന്ന സംഭാവനക്കൊപ്പം താങ്കളുടെ കമ്പനിയും ഓഹരി നൽകുന്നുണ്ടോ എന്ന് അന്വേഷിച്ചറിയുക.

ഈ പദ്ധതി എങ്ങനെയാണ് നടക്കുന്നത്?

പദ്ധതികൾ ഓരോ കമ്പനിക്കനുസരിച്ച് വ്യത്യസ്തമാകാമെങ്കിലും, സാധാരണയായി ഇത് ലളിതമായിരിക്കും:

  1. താങ്കളുടെ കമ്പനിക്ക് ഒരു സംയുക്തസംഭാവനാപദ്ധതിയുണ്ടോ എന്ന് സ്ഥിരീകരിക്കുക, എന്നിട്ട് സംയുക്തസംഭാവനക്കുള്ള അപേക്ഷാഫോം ഉടമയിൽ നിന്നും സ്വീകരിക്കുക.
  2. ഫോം പൂരിപ്പിച്ച ശേഷം അത് വിക്കിമീഡിയ ഫൗണ്ടേഷന് ഞങ്ങളുടെ വിലാസത്തിൽ അയക്കുക:
    Wikimedia Foundation, Inc.
    P.O. Box 98204
    Washington, DC 20090-8204 USA
  3. അല്ലെങ്കിൽ ഇമെയിൽ അയക്കുക: matching@wikimedia.org
  4. വിക്കിമീഡിയ ഫൗണ്ടേഷൻ താങ്കളുടെ സംഭാവന പരിശോധിക്കുകയും ഫോം തിരിച്ച് താങ്കളുടെ കമ്പനിയിലേക്കയക്കുകയും ചെയ്യും
  5. താങ്കളുടെ സംഭാവനക്ക് യോജിച്ച ഒരു സംഭാവന താങ്കളുടെ കമ്പനി വിക്കിമീഡിയ ഫൗണ്ടേഷനയക്കുന്നു
  6. സംയുക്തസംഭാവന ഇവിടേക്കയക്കണം:
താങ്കൾക്ക് പരിശോധിക്കാനായി, ഞങ്ങളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് നികുതി ഐ.ഡി. ഇവിടെക്കൊടുത്തിരിക്കുന്നു:

കമ്പൈൻഡ് ഫെഡറൽ കാമ്പൈൻ

യുണൈറ്റഡ് സ്റ്റേറ്റ്സ് 2011 കമ്പൈൻഡ് ഫെഡറൽ കാംപയിൻ (സി.എഫ്.സി.) പരോപകാരപ്പട്ടികയിൽ ദേശീയ/അന്താരാഷ്ട്ര സ്വതന്ത്രസംഘടന എന്ന നിലയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഇൻകോർപ്പറേറ്റഡ് ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ കോഡ്: 61478.

തങ്ങളുടെ തൊഴിലാളികളുടെ സുമനസ്സുമൂലം വിക്കിമീഡിയ ഫൗണ്ടേഷനെ പിന്താങ്ങിയ സംഘടനകൾ

ഒട്ടനവധി ആളുകളും അവരുടെ തൊഴിൽദാതാക്കളും വിക്കിമീഡിയ ഫൗണ്ടേഷന് സംഭാവന നൽകുന്നതിൽ ഇതിനോടകംതന്നെ ഭാഗഭാക്കായിക്കഴിഞ്ഞു. അവരുടെ പിന്തുണയ്ക്കും സുമനസ്സിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. താങ്കൾ ഇതിനകം തന്നെ സംയുക്തസംഭാവന നൽകിയിട്ടുണ്ടെങ്കിൽ, അതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്: