ധനസമാഹരണം 2012/പരിഭാഷ/വിക്കിപീഡിയയുടെ പ്രഭാവം വീഡിയോ (സബ്ടൈറ്റിൽ)
00:00:00.000,00:00:05.000 വിക്കിപീഡിയ ലാഭേഛ കൂടാതെ പ്രവർത്തിക്കുന്നതാണെങ്കിൽ തന്നെയും, ലോകത്തിലെ വെബ്സൈറ്റുകളിൽ അഞ്ചാം സ്ഥാനത്താണ്. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും എഴുതുന്നത് സന്നദ്ധസേവകരാണ്.
00:00:06.000,00:00:11.500 ഞങ്ങൾ ഇതിൽ ചിലരെ പരിചയപ്പെടുത്തുവാനാഗ്രഹിക്കുന്നു...
00:00:12.000,00:00:13.000 ഞാൻ നേപ്പാളിൽ നിന്നുള്ള ആളാണ്
00:00:13.100,00:00:14.000 ഞാൻ ഇറാഖിൽ നിന്നാണ്
00:00:14.100,00:00:16.000 ഞാൻ ഇന്ത്യയിൽ നിന്നും വരുന്ന ആളാണ്
00:00:16.001,00:00:17.000 ഞാൻ ന്യൂ ജെഴ്സിയിലെ, ബെറാമിൽ നിന്നുള്ള ആളാണ്
00:00:17.100,00:00:18.000 ഞാൻ ഇംഗ്ലണ്ടിലെ, ബിർമിങ്ങ്ഹാമിലാണ് വസിക്കുന്നത്
00:00:18.100,00:00:22.050 ഇല്ലിനോയിസ്, ചിക്കാഗോ -- ലാ പാസ്, ബോൾവിയ -- നൈറോബി, കെനിയ
00:00:22.051,00:00:24.000 കോലാലമ്പൂർ, മലേഷ്യ -- മിലാൻ, ഇറ്റലി -- ദക്ഷിണാഫ്രിക്ക
00:00:24.100,00:00:26.100 പോളണ്ട് -- ജപ്പാൻ -- അമേരിക്ക
00:00:26.200,00:00:28.000 ബ്രസീൽ -- റഷ്യ -- ബോട്സ്വാന
00:00:28.001,00:00:30.500 ഇസ്രയേൽ -- ഉസ്ബെക്കിസ്ഥാൻ -- ഹോങ്കോങ്
00:00:30.501,00:00:31.000 ഇസ്താംബുൾ -- മെക്സിക്കോ
00:00:31.001,00:00:32.000 ചറ്റാനൂഗാ, ടെന്നസി
00:00:33.000,00:00:38.000 2008 ൽ വിക്കിപീഡിയയിൽ പ്രവേശിച്ചതിന്റെ തുടക്കത്തിൽ, ഞാൻ നിരവധി ലേഖനങ്ങൾ തുടങ്ങി.
00:00:38.100,00:00:44.000 അതിൽ ഒന്ന്, മറിയം നൂർ എന്ന വനിതയെക്കുറിച്ചായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.
00:00:44.100,00:00:48.000 ഇവരെക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നില്ല, അതുകൊണ്ട് -- പിന്നെ ഇതായിരുന്നു എന്റെ ആദ്യത്തെ ലേഖനം.
00:00:48.100,00:00:52.500 ഞാനതിനേക്കുറിച്ച് മറന്നേ പോയി! രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം,
00:00:52.600,00:00:57.000 ഈ ലേഖനത്തിലൊന്നു കണ്ണോടിച്ചു. ഞാൻ ആശ്ചര്യപ്പെട്ടുപോയി.
00:00:57.100,00:01:02.000 ഒരു ലക്ഷത്തിലേറെ ആൾക്കാർ ഈ ലേഖനം വായിച്ചിരിക്കുന്നു.
00:01:02.100,00:01:08.000 ഇവരിതുപയോഗിച്ചു, അതിനാൽ അവർക്കാവശ്യമായ വിവരങ്ങൾ ലേഖനത്തിൽ നിന്ന് ലഭിച്ചു. അവർ ലേഖനത്തിലൂടെ കടന്നുപോയി,
00:01:08.100,00:01:15.000 അതിനാൽ ഒരു ലക്ഷത്തിലധികം ആൾക്കാരെ പ്രഭാവിപ്പിക്കുകയും, സ്വാധീനം ചെലുത്തുകയും ചെയ്തതായി തോന്നും.
00:01:15.500,00:01:19.000 'തിരുത്തുക' എന്ന കണ്ണി ആദ്യമായി അമർത്തിയപ്പോൾ ഞാൻ ശരിക്കും ഭയന്നിരുന്നു.
00:01:19.100,00:01:24.000 "'എന്റെ ദൈവമേ' ഞാനെല്ലം നാശമാക്കും! ഇതു നടക്കുമെന്നു തോന്നുന്നില്ല! എനിക്ക് കഴിയില്ല!" എന്നു ഞാനോർത്തു.
00:01:24.100,00:01:29.000 വിക്കിപീഡിയ സാർവ്വജനികമാണ് -- ഇവിടെ എല്ലാവർക്കും അറിവ് പകരാം
00:01:29.100,00:01:34.000 ശേഷം മറ്റാരെങ്കിലും വന്ന് അറിവിനെ മിനുക്കുപണികൾ നടത്തി മോടിപിടിപ്പിച്ച് മികച്ചതാക്കുന്നു.
00:01:34.100,00:01:40.500 ആയിരക്കണക്കിനാളുകൾ എല്ലാ ദിവസവും, എല്ലാ മണിക്കൂറും, എല്ലാ മിനിറ്റും മികച്ചതാക്കാനായി വിക്കിപീഡിയിൽ കര്മ്മവ്യാപൃതരായിരിക്കുന്നു.
00:01:40.501,00:01:44.000 സന്നദ്ധസേവനമാണ് ഇതിൽ മുഴൂവനും. സന്നദ്ധസേവനത്തിനുള്ള വിശിഷ്ടമായ രീതിയാണിത്.
00:01:44.100,00:01:49.000 ഇത് പ്രത്യേക വിഷയങ്ങളിൽ താൽപ്പര്യമുള്ള, പ്രാവീണ്യമുള്ളവരേയും അഭിനിവേശമുള്ളവരേയും ഒരുമിച്ചുകൊണ്ടുവരുന്നു.
00:01:49.100,00:01:54.000 തുടക്കത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർ സഹകരിക്കുവാൻ തുടങ്ങുന്നു.
00:01:54.001,00:01:58.500 ഒരു വലിയ ഇന്റർനെറ്റ് സംഘടന കൈകാര്യം ചെയ്യുന്നതെന്തെല്ലാമെന്ന് താങ്കൾ ഊഹിക്കുന്നുവോ
00:01:58.501,00:02:01.000 അതെല്ലാം എന്നെപ്പോലുള്ള സന്നദ്ധസേവകരാണ് നിര്വ്വഹിക്കുന്നത്.
00:02:01.100,00:02:05.000 "തൃപ്തികരം, ഞാനാണ് ശരി, താങ്കൾ തെറ്റാണ്, ഇതാണ് ലേഖനത്തിന്റെ എന്റെ പതിപ്പ്!" എന്നൊന്നും താങ്കൾക്ക് പറയാനാകില്ല.
00:02:05.100,00:02:07.000 പക്ഷപാതപരമായ വിവാദമുണ്ടെങ്കിൽ,
00:02:07.100,00:02:11.000 മിക്കവാറും ആരെങ്കിലും അവ ചൂണ്ടിക്കാണിച്ചിട്ടുണ്ടാകും, ഇല്ലെങ്കിൽ മറ്റാരേപ്പോലെ എനിക്കും ചൂണ്ടിക്കാണിക്കാനാകും.
00:02:11.000,00:02:13.000 നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകൾ ഇവ കാണുന്നുമുണ്ട്
00:02:13.001,00:02:15.000 തിരുത്തുന്നുമുണ്ട്.
00:02:15.001,00:02:16.400 ഞാൻ ആ കണ്ണി അമർത്തി പിന്നെ
00:02:16.401,00:02:19.600 ബൂം - യാത്ര തുടങ്ങി, ഇത് ഗംഭീരമായിരുന്നു.
00:02:19.601,00:02:21.000 ആദ്യമായി ഞാൻ തുടക്കമിട്ടത് 'പ്രോബബിലിറ്റി' (സംഭാവ്യത) യിലാണ്.
00:02:21.001,00:02:24.000 ഞാൻ തുടങ്ങിയ ആദ്യലേഖനം 'പ്രോബബിലിറ്റി' (സംഭാവ്യത) ആണ്.
00:02:24.001,00:02:26.000 വിക്കിപീഡിയയിൽ ഞാൻ എഴുതിയ പ്രധാന ലേഖനങ്ങളിലൊന്ന്
00:02:26.001,00:02:27.400 കത്തികൊണ്ടുള്ള മുറിവിനേക്കുറിച്ചുള്ളതായിരുന്നു.
00:02:27.401,00:02:29.000 ഞാൻ ചൂണ്ടയിടീലിനെക്കുറിച്ച് എഴുതുന്നു,
00:02:29.001,00:02:32.000 മോണ്ടാനയുടെ ചരിത്രം, യെല്ലോസ്റ്റോൺ, നാഷണൽ പാർക്കിന്റെ ചരിത്രം.
00:02:32.001,00:02:36.100 ശുഷ്ക ഉപയോഗ്യ വിള. ചെസ്സ് കളിക്കാർ. ജൈവവൈവിധ്യം.
00:02:36.101,00:02:39.100 സൈന്യത്തിന്റെ ചരിത്രപരമായ വിഷയങ്ങൾ. അർമേനിയൻ ചരിത്രം. റോമൻ ചരിത്രം.
00:02:39.101,00:02:42.100 ന്യായാധിപന്മാർ. ആശയവിനിമയം. ജീവചരിത്രങ്ങൾ. ഫുട്ബോൾ.
00:02:42.101,00:02:45.901 അയർലണ്ട്. പെൻസിൽവാനിയ. കൂടുതാലായും ഛായാഗ്രഹണം.
00:02:45.901,00:02:47.600 പിങ്ക് ഫ്ലോയ്ഡ്. ചുട്ടെടുക്കൽ, എന്തെന്നാൽ എനിക്ക് ചുട്ടെടുക്കാൻ ഇഷ്ടമാണ്.
00:02:47.601,00:02:50.200 അണുവായുധങ്ങൾ പിന്നെ ആണവവികിരണം,
00:02:50.201,00:02:52.000 പിന്നെ വൈറ്റ്വാട്ടർ നദിയിലെ കയാക്കിങ്ങിനെക്കുറിച്ച്.
00:02:52,201,00:02:56.000 ഈ തരത്തിലുള്ള വിവരങ്ങൾ അവിടവിടെയായി എല്ലാം ചിതറിക്കിടക്കുന്നു
00:02:56.001,00:02:59.000 ഞങ്ങൾ ഇതെല്ലാം കൂടി ഒരിടത്ത് സ്വരൂപിക്കുന്നു.
00:02:59.100,00:03:03.000 ഞങ്ങൾ എല്ലാവർക്കുംവേണ്ടി സ്വതന്ത്രവിജ്ഞാനം കാഴ്ചവെക്കുന്നു,
00:03:03.101,00:03:07.000 അവരവരുടെ ഭാഷയിൽ ലഭ്യമാക്കുന്നതിനാൽ അവർക്ക് ഉപയോഗിക്കുവാൻ കഴിയും.
00:03:07.501,00:03:11.000 പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവർക്കും ഇത് ഉപകരിക്കുന്നു.
00:03:11.001,00:03:16.000 ലാഭേഛയുള്ള കമ്പനികൾക്ക് വ്യത്യസ്തമായ പ്രേരണയും വ്യത്യസ്തമായ ഉദ്ദേശലക്ഷ്യങ്ങളുമുണ്ടാകും.
00:03:16.500,00:03:22.000 വിക്കിപീഡിയ ഫൗണ്ടേഷനിൽ നിന്ന്, ഞാൻ വേതനമോ ചിലവുകളോ കൈപ്പറ്റുന്നില്ല.
00:03:22.001,00:03:25.500 എനിക്ക് തോന്നുന്നത് ഇത് വളരെ പ്രാധാന്യമുള്ളതാണ് എനിക്ക് വളരെ വ്യക്തമായിതന്നെ പറയുവാൻ സാധിക്കുന്നു,
00:03:25.501,00:03:30.500 നോക്കൂ, ഞാൻ നിങ്ങളോട് പണം ആവശ്യപ്പെടുമ്പോൾ, അതെനിക്കുവേണ്ടിയല്ല --
00:03:30.501,00:03:36.000 ഞാൻ പണം ആവശ്യപ്പെടുന്നത് ഞാനും പങ്കാളിയായ ഈ ആശ്ചര്യജനകമായ സന്നദ്ധസേവകവിഭാഗത്തെ സഹായിക്കുന്ന ഫൗണ്ടേഷനുവേണ്ടിയാണ്.
00:03:36.501,00:03:41.400 ലോകത്തിൽ വലിയ വിത്യാസം ഉണ്ടാക്കാനുള്ള അവസരം വിക്കിപീഡിയ എനിക്കു നൽകി എന്നു ഞാൻ കരുതുന്നു.
00:03:41.401,00:03:48.000 ഇത് താങ്കളുടെ ഭാവിക്കും, താങ്കളുടെ കുട്ടികളുടെ ഭാവിക്കും വേണ്ടിയുള്ള ഒരു നിക്ഷേപം പോലെയാണ്.
00:03:53.401,00:03:57.000 നന്ദി
00:04:00.000,00:04:03.000 ഈ വീഡിയോ പ്രമാണത്തിന്റെ ഉള്ളടക്കം, അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 3.0 (http://creativecommons.org/licenses/by-sa/3.0) അനുവാദപത്ര പ്രകാരമാണ്, അല്ലെങ്കില് മറ്റുവിധത്തിൽ പ്രസ്താവിച്ചിരിക്കും. ഈ പ്രമാണത്തിന് കടപ്പെട്ടിരിക്കുന്നത്: വിക്ടർ ഗ്രിഗാസ്(Victor Grigas), വിക്കിമീഡിയ ഫൗണ്ടേഷൻ. വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും തികച്ചും വ്യക്തിപരവും, ഇവ വ്യക്തികളുടെ സ്ഥാനമാനങ്ങളോ ഉൾപ്പെടുന്ന കമ്പനി, സംഘടന, സ്ഥാപനം എന്നിവയുടെ നയങ്ങളോ അനിവാര്യമായി പ്രതിഫലിപ്പിക്കണമെന്നില്ല. വിക്കിമീഡിയ ഫൗണ്ടേഷന്റെയോ മറ്റ് സ്ഥാപങ്ങളുടെയോ ലോഗോകളും വ്യാപാരമുദ്രകളും ക്രിയേറ്റീവ് കോമൺസ് അനുവാദപത്രത്തിന് വിധേയമല്ല. വിക്കിമീഡിയ വ്യാപാരമുദ്ര ലോഗോ, "വിക്കിപീഡിയ" തുടങ്ങി പസിൽ ഗ്ലോബ് ലോഗോ എന്നിവ ഔദ്യോഗികമായി വിക്കിമീഡിയ ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. കൂടുതൽ വിവരങ്ങൾക്ക്, വ്യാപാരമുദ്രാ കരാര്പത്രത്തിനായുള്ള താൾ, http://www.wikimediafoundation.org/wiki/Trademark_Policy കാണുകയോ അല്ലെങ്കിൽ trademarks@wikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടുക.
00:04:03.000,00:04:05.000 ഈ പ്രമാണം പ്രസിദ്ധീകരിച്ചിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് അനുവാദപത്ര പ്രകാരമാണ്.
00:04:05.001,00:04:09.000 വിക്കിപീഡിയ പോലെ തന്നെ, ഇതും പകർത്താനും, പുനഃമിശ്രണം ചെയ്യാനും വിതരണം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്.